ചങ്ങനാശേരി: പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി മുനിസിപ്പൽ ഓഫീസിനു മുൻപിൽ പ്രതിഷേധസംഗമം നടത്തി. മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു മുല്ലശ്ശേരി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മുഹമ്മദ് സിയാ മുഖ്യപ്രഭാഷണം നടത്തി. എസ്.റ്റി.യു ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ഹലീൽ റഹിമാൻ, സി.എം റഹ്മത്തുള്ള ലത്തീഫ് ഒവേലി, കെന്യ ഷാഹുൽ, നഹാസ് സുലൈമാൻ, റ്റി.പി ഷാജഹാൻ പങ്കെടുത്തു.