കോട്ടയം: അഞ്ജു ആത്മഹത്യ ചെയ്ത സംഭവത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജ് പ്രിൻസിപ്പലിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ ചേർപ്പുങ്കൽ കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് സർവകലാശാല സിൻഡിക്കേറ്റ് സമിതി കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്. ബിജു യോഗം ഉദ് ഘാടനം ചെയ്തു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ. ജി. മനോജ്, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ടി.ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, സംഘടനാ സെക്രട്ടറി പി.എസ്. സജു എന്നിവർ സംസാരിച്ചു.