ചങ്ങനാശേരി: വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധജ്വാല തെളിച്ചു. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ സുരേഷ്, ബിജു മങ്ങാട്ടുമഠം, ബിനു പുത്തേട്ട്, ആർ.റെജിമോൻ,സുഭാഷ് ളായിക്കാട്,പി.കെ കുമാരൻ എന്നിവർ പങ്കെടുത്തു.