ചങ്ങനാശേരി : ഗ്ലാസ് വാതിലുകളിൽ സ്റ്റിക്കർ പതിച്ച് അപകട സൂചന നൽകാൻ അതതു സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് നെടുംപറമ്പിൽ ആവശ്യപ്പെട്ടു. ഗ്ലാസ് വാതിലുകൾ നിർമ്മിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി സ്ഥാപനങ്ങളിലെ സുരക്ഷാനിയന്ത്രണങ്ങളെ സംബന്ധിച്ച് അടിയന്തിരമായി ഉത്തരവിറക്കാൻ സംസ്ഥാന ഗവൺമെന്റ് തയ്യാറാവണം. അപര്യാപ്തമായ സുരക്ഷാസംവിധാനങ്ങളുടേയും നിയമനിർമ്മാണത്തിലെ പാകപ്പിഴയുടേയും ഇരയാണ് പെരുമ്പാവൂരിൽ ബാങ്ക് ഒഫ് ബറോഡ ശാഖയിലെ ഗ്ലാസ് വാതിലിൽ തട്ടി ദാരുണമായി കൊല്ലപ്പെട്ട ബീന.