manu

വാകത്താനം: വീട്ടിൽ കഞ്ചാവ് വില്പന നടത്തിയ സംഘത്തിലെ ഒരാളെ വാകത്താനം പൊലീസ് പിടികൂടി. പുത്തൻചന്ത കണിയാംന്തറ വീട്ടിൽ മനു (36) ആണ് പിടിയിലായത്. സംഘത്തിലെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. വാകത്താനം ഞാലിയാകുഴിയിൽ റോണി എന്നയാളുടെ വീട്ടിൽ കഞ്ചാവ് വില്പന നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് വാകത്താനം പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. സ്ഥലത്ത് നിന്നും 455 ഗ്രാം കഞ്ചാവ്, മൂന്ന് ബൈക്കുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, 820 രൂപ എന്നിവ കണ്ടെടുത്തു. വാകത്താനത്തും പരിസര പ്രദേശങ്ങളിലുമായി സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്ന ഇവർക്കെതിരെ നിരവധി പരാതികളുണ്ട്. രക്ഷപ്പെട്ട പ്രതികൾ നിരവധി കേസുകളിലെ പ്രതികളുമാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.