വൈക്കം : കേരള ലോട്ടറിയുടെ വില 30 രൂപയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ വൈക്കം ലോട്ടറി സബ് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂണിയൻ താലൂക്ക് പ്രസിഡന്റ് ജോർജ്ജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ,സംസ്ഥാന കമ്മറ്റി അംഗം ടി.ഡി സുധാകരൻ,സന്തോഷ് ചക്കനാടൻ,തോമസ് മഠത്തിൽ,കെ.സത്യൻ,എൻ.എസ്.ബാബു,പൊന്നമ്മ തുടങ്ങിയവർ സംസാരിച്ചു.