കുറവിലങ്ങാട്: കുറവിലങ്ങാട് ഗവ: താലൂക്ക് ആശുപത്രി വികസനത്തിന് സംസ്ഥാന സർക്കാർ 33.44 കോടി രൂപ അനുവദിച്ചതായി അഡ്വ മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഹൗസിംഗ് ബോർഡ് തയാറാക്കിയ ഡീറ്റയിൽഡ് പ്രൊജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ആശുപത്രി വികസനത്തിന് ഭരണാനുമതി നൽകി ഉത്തരവായത്. കെട്ടിട നിർമാണം ഉൾപ്പെടെയുള്ള സിവിൽ വർക്കുകൾ,​വാട്ടർ സപ്ലൈ,സാനിറ്ററി,ഡ്രെയിനേജ് സൗകര്യങ്ങൾ,റോഡ് വികസനം,മഴവെള്ള സംഭരണം,സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്,ആശുപത്രി ചുറ്റുമതിലും പ്രവേശന കവാടവും ഉൾപ്പെടെയുള്ള അടിസ്ഥാന വികസന കാര്യങ്ങൾ പൂർണ്ണമായും ചേർത്തുള്ള സമഗ്ര പദ്ധതിയാണ് സിവിൽ വർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ വർക്കുകൾക്കും ആശുപത്രി ഉപകരണങ്ങൾക്കും വേണ്ടി 15.40 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.