driving-school
ചിത്രം: ദേവികുളം ജോയിന്റ് ആര്‍ടിഒ ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധ സമരം.

അടിമാലി: ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുക, ഡ്രൈവിംഗ് സ്‌കൂളുകളുടെ സുഗമമായ പ്രവർത്തനത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആന്റ് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേവികുളം ജോയിന്റ് ആർ.ടി.ഒ ആഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. ഐ.എൻടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജോൺസി ഐസക്ക് ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളായ ജീമോൻ എം.ജെ, ഉമ്മർ സി.എം, മിനി എയ്ഞ്ചൽ, ബേസിൽ എന്നിവർ പങ്കെടുത്തു.