ചങ്ങനാശേരി: പെട്രോൾ ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ചു ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ എ.ഐ.വൈ.എഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി രഞ്ജിത്,പ്രസിഡന്റ് സുഭാഷ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെവിൻ,കിരൺ,രാജേഷ്,സ്റ്റെഫിൻ, ഹഫീസ് എന്നിവർ പങ്കെടുത്തു.