കോട്ടയം: 3839ാം നമ്പർ നാട്ടകം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സിമന്റുകവല ബ്രാഞ്ചിനോടനുബന്ധിച്ച് സഹകരണ നീതി സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ബി.ശശികുമാർ ആദ്യ വിൽപ്പന നടത്തി.കെ.ആർ.ചന്ദ്രബാബു,പി.എം.ജയിംസ്,ടി.ആർ.കൃഷ്ണൻകുട്ടി, രാജു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.