കുറിച്ചി : പറഞ്ഞത് മൂന്നു മാസം, ഇപ്പോൾ വർഷം 2 കഴിഞ്ഞു. എന്നിട്ടും കുറിച്ചി കാലായിപ്പടി മേൽപ്പാലം നിർമ്മാണം എങ്ങുമെത്തിയില്ല. എന്ന് പണി തീരുമെന്ന് ചോദിച്ചാൽ ബന്ധപ്പെട്ടവരും കൈമലർത്തും. സഹികെട്ട് ജനങ്ങൾ നിരവധി സമരങ്ങൾ നടത്തിയിട്ടും അധികൃതരുടെ കണ്ണ് തുറന്നില്ല. 2018 ഫെബ്രുവരിയിലാണ് പാലം പൊളിച്ചത്. 2018 മേയ് 19 ന് ആക്ഷൻകൗൺസിലിന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. അതോടെ അപ്രോച്ച് റോഡ് ഭാഗികമായി പൂർത്തിയാക്കി. പിന്നീട് ഒരിഞ്ച് മുന്നോട്ടു പോയിട്ടില്ല. റോഡിന്റെ അപ്പുറവും ഇപ്പുറവും ചെളി വെള്ളം കെട്ടിക്കിടന്ന് കാൽനടയാത്ര പോലും അസാദ്ധ്യമായിരിക്കുകയാണ്. അപ്രോച്ച് റോഡ് പൂർത്തിയാക്കി ടാർ ചെയ്താലേ ബസ് സർവീസ് ആരംഭിക്കാനാകൂ.
അടിയന്തരമായി പണിപൂർത്തീകരിച്ച് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണം.
കുറിച്ചി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ