നെ​ടു​ങ്ക​ണ്ടം​:​ ​കേ​ര​ളാ​ അതി​ർ​ത്തി​ ​ക​ട​ക്കു​ന്നതിനിട​യി​ൽ​ ​കാ​ട്ടാ​ന​യു​ടെ​ ​മു​ന്നി​ൽ​പെ​ട്ട​ ​ത​മി​ഴ്‌​നാ​ട് ​സ്വ​ദേ​ശി​ക​ൾ​ ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ​ ​പാ​ട്ട​ത്തി​ന് ​എ​ടു​ത്ത​ ​ഏ​ല​ത്തോ​ട്ട​ത്തി​ൽ​ ​പ​ണിയെ​ടു​ക്കാ​നെ​ത്തി​യ​ ​തേ​നി​ ​വ​ർ​ഷ​നാ​ട് ​സ്വ​ദേ​ശി​ ​രാ​സാ​ങ്കം​ ​(65​),​ ​മു​നി​യാ​ണ്ടി​ ​(58​)​ ​എ​ന്നി​വ​രാ​ണ് ​തേ​വാ​രം​മെ​ട്ട് ​കാ​ട്ടി​ൽ​ ​ആ​ന​യു​ടെ​ ​മു​ന്നി​ൽ​ പെ​ട്ട​ത്.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​എ​ട്ട് ​മ​ണി​യോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ആ​ന​യു​ടെ​ ​മു​മ്പി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട് ​എ​ത്തി​യ​ ​മു​നി​യാ​ണ്ടി​യാ​ണ് ​ സംഭവം ​നാ​ട്ടു​കാ​രെ​യും​ ​പൊ​ലീ​സി​നേ​യും​ ​അ​റി​യിച്ച​ത്.​ ​രാ​സാ​ങ്ക​ത്തി​നെ​ ​ആ​ന​ ​തു​മ്പി​കൈ​കൊ​ണ്ട് ​ചു​ഴ​റ്റി​ ​എ​റി​ഞ്ഞ​താ​യി​ ​മു​നി​യാ​ണ്ടി​ ​പ​റ​ഞ്ഞു.​
​അ​വ​ശ​നി​ല​യി​ൽ​ ​കാ​ലി​ന് ​പ​രി​ക്കു​ക​ളോ​ടെ​ ​രാ​സാ​ങ്ക​ത്തെ​ ​വ​ന​ത്തി​ൽ​ ​ക​ണ്ടെ​ത്തു​ക​യും​ ​റോ​ഡി​ലെ​ത്തി​ക്കു​ക​യുമാ​യി​രു​ന്നെ​ന്ന് ​ഉ​ടു​മ്പ​ൻ​ചോ​ല​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​