കോട്ടയം : ലഡാക്കിലെ ചൈനയുടെ നടപടിയിൽ യുവമോർച്ച ജില്ലാ കമ്മിറ്റി ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി , വൈസ് പ്രസിഡന്റുമാരായ ബിനു കോട്ടയം, പ്രമോദ് പുതുപ്പള്ളി ,ബി.ജെ.പി കോട്ടയം മണ്ഡലം ജനറൽ സെക്രട്ടറി വി.പി. മുകേഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അക്ഷയ്, ശ്രീകുമാർ സ് , ശ്യാം കുമാർ , അമൽ മാന്നാർ എന്നിവർ നേതൃത്വം നൽകി