വൈക്കം : 'സുൽത്താന്റെ നാട്ടുകാർ' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ടി.വി വിതരണം ചെയ്തു. തോട്ടകം ടി. കെ.എം മെമ്മോറിയൽ യു.പി സ്‌കൂളിനാണ് ടി.വി നൽകിയത്. സ്‌കൂൾ പ്രിസിപ്പൽ അഞ്ചു മോഹന് ഗ്രൂപ്പ് അഡ്മിൻ അഡ്വ.ശ്രീകാന്ത് സോമൻ ടിവി കൈമാറി. ദീപു കാലാക്കൽ, അനിൽകുമാർ കെ.ജി, ഷീബ മനോജ് തുടങ്ങിയവർ പങ്കെടുത്തു.