വൈക്കം : റേഷൻ കടകളിലെ ഇ-പോസ് മെഷീൻ പ്രവർത്തനം ദിവസങ്ങളായി മുടക്കം വരുന്നതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്നലെ ഉച്ചയ്ക്ക് ശേഷം റേഷൻ കടകൾ അടച്ച് പ്രതിഷേധിച്ചു. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ 22 മുതൽ എല്ലാ ജില്ലാ ,താലൂക്ക് ആസ്ഥാനങ്ങൾക്ക് മുൻപിലും കെവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ നടത്താൻ തീരുമാനിച്ചെന്ന് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം താലൂക്ക് പ്രസിഡന്റ് ഐ.ജോർജുകുട്ടി, സെക്രട്ടറി കെ. ഡി വിജയൻ എന്നിവർ അറിയിച്ചു.