ചങ്ങനാശേരി : എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 79-ാംസ്മൃതിദിനം ആചരിച്ചു. മാരാർജി ഭവനിൽ ചേർന്ന യോഗം ജില്ല ജനറൽ സെക്രട്ടറി കെ.ആർ.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജമ്മ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ് അനുസ്മരണ പ്രസംഗം നടത്തി. മോഹൻ ദാസ്, പി.സുരേന്ദ്രനാഥ്, വിനോദ് കുമാർ കുന്നേൽ, സി.ആർ.രാധാകൃഷ്ണൻ,രാജേന്ദ്രൻ, കുട്ടപ്പൻ പെരുന്ന, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.