തിരുവാർപ്പ് : കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ ചക്രസ്തഭന സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വി.എ.വർക്കി, സക്കീർ ചങ്ങംപള്ളി , തൽഹത്ത് അയ്യൻ കോയിക്കൽ, ഒ.എൻ.സുരേഷ് , ലിജോ പാറെകുന്നുംപുറം, അനൂപ് കൊറ്റമ്പടം , സോണി മണിയാങ്കേരി , അൻവർ പാഴൂർ , അശ്വിൻ മണലേൽ തുടങ്ങിയവർ നേതൃത്വം നൽകി.