charamadinacharanam

വൈക്കം : മഹാത്മാ അയ്യങ്കാളിയുടെ 79 ാമത് ചരമദിനാചരണം കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തി. യൂണിയൻ ആസ്ഥാന മന്ദിരത്തിലെെ അയ്യങ്കാളി പ്രതിമയിൽ യൂണിയൻ പ്രസിഡന്റ് കെ.രാജുവും യൂണിയൻ ഭാരവാഹികളും പുഷ്പാർച്ചന നടത്തി. അനുസ്മരണം ജില്ലാ കമ്മി​റ്റി അസി. സെക്രട്ടറി കെ.പി.ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.രാജു അദ്ധ്യക്ഷത വഹിച്ചു. വി.ജയകുമാർ, സി.പി. കുഞ്ഞൻ, വി. കെ. സോമൻ, എസ്. ഷാജി, എം.കെ.രാജു, അമ്മിണി, ശുകുന്തള രാജു, ഗീത പുരുഷൻ, എന്നിവർ പങ്കെടുത്തു. വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് യോഗം ആദരാഞ്ജലി അർപ്പിച്ചു. യൂണിയന്റെ കീഴിലുള്ള 38 ശാഖായോഗങ്ങളിലും അനുസ്മരണം നടത്തി.