വൈക്കം : ഉദയനാപുരം - തേനാമിറ്റം റോഡിൽ ഇരുമ്പൂഴിക്കരയിലെ ജീർണാവസ്ഥയിലായ പാലം പൊളിച്ച് പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ഏകദേശം 3000ൽ അധികം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഈ സ്ഥലത്തേക്കുള്ള ഉദയനാപുരം - തേനാമിറ്റം റോഡിനും പാലത്തിനും 100 വർഷത്തിലധികം പഴക്കമുണ്ട്. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലുള്ള പാലം ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ കമ്പികൾ തെളിഞ്ഞ് കോൺക്രീറ്റ് ഇളകിയ നിലയിലാണ്.
ഈ പ്രദേശങ്ങളിലേക്കുള്ള ആശ്രയം
ഇരുമ്പൂഴിക്കര, കൊല്ലംപറമ്പ്
കുര്യപ്പള്ളി, മഠത്തിപ്പറമ്പ്
രാജീവ് ഹൗസിംഗ് കോളനി
ചാലകം ഹരിജൻ കോളനി
ഗവ.ഹോമിയോ ആശുപത്രി
ഗവ.എൽ.പി.സ്കൂൾ
2 അങ്കണവാടികൾ
വൈക്കം ക്ഷേത്രത്തിലെ ആറാട്ടുകുളം
പാലം പുതുക്കി പണിയമണെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജന പ്രതിനിധികൾക്കും നിവേദനം നൽകി.
പി.പ്രസന്നൻ,എസ്.എൻ.ഡി.പി യോഗം 4411-ാം
നമ്പർ ഇരുമ്പൂഴിക്കര സൗത്ത് ശാഖാ സെക്രട്ടറി