മുണ്ടക്കയം : അഞ്ജു പി. ഷാജിയുടെ മരണത്തിന് കാരണക്കാരായവരെ എത്രയും വേഗം നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് എസ്.എൻ.ഡി.പി യോഗം 54-ാം നമ്പർ ചിറക്കടവ് ശാഖാ മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി.ദാസ് ഗൗരി ശങ്കരം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഹൈറേഞ്ച് യൂണിയൻ കൗൺസിലർ രാജേഷ് കറ്റുവെട്ടിയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി. ആർ. രാജൻ പാലയ്ക്കൽ, സിജു മതിയത്ത്, സി.ആർ. ലാലു ചിറ്റേടത്തുകുന്നേൽ, സിജിമോൻ കുറ്റുവേലിൽ, കമല രവി ഈട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.