irgation

കോട്ടയം: മീനച്ചിലാറ്റിൽ നിന്ന് മീനന്തറയാറ്റിലേക്ക് ജലമെത്തിക്കുന്ന മടയ്ക്കൽ തോട്ടിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തിയാകുന്നു. നിർമ്മാണം പൂർത്തിയായ പമ്പ്ഹൗസിൽ മോട്ടോർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മഴക്കാലം കഴിയുന്നതോടെ പദ്ധതി നാടിന് സമർപ്പിക്കും.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയായിരുന്നു. അഡ്വ.കെ അനിൽകുമാറിന്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മയും ഇറിഗേഷൻ വകുപ്പും ചേർന്ന് മീനന്തറയാർ നവീകരിച്ചിരുന്നു.

മൂന്ന് വർഷം കൊണ്ട് മീനന്തറയാറ്റിലേക്ക് ജലമെത്തിക്കുന്ന 150 കിലോമീറ്ററോളം വാച്ചാലുകളും തോടുകളുമൊക്കെ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയിലൂടെ ജനകീയ കൂട്ടായ്മയാണ് നവീകരിച്ചത്.

പല സ്ഥലങ്ങളിലും നിരവധി വെല്ലുവിളികളെ അതിജീവിച്ച് യന്ത്രസഹായത്താലാണ് ജലവഴികൾ വീണ്ടെടുത്തത്.

ലിഫ്റ്റ് ഇറിഗേഷൻ ആരംഭിക്കുന്നതോടെ വേനൽക്കാലത്തും മീനന്തറയാറ്റിൽ ജലമുണ്ടാവും. തീരങ്ങളിലെ ആയിരക്കണക്കിനേക്കർ കൃഷിക്ക്

പ്രയോജനപ്പെ‌ടുകയും ചെയ്യും.