immunity-clinic

വൈക്കം : കുടവെച്ചൂർ ബണ്ട് റോഡിൽ പ്രവർത്തിക്കുന്ന നാഗാർജുന ഔഷധശാലയിൽ ജില്ലയിലെ ആദ്യത്തെ ആയൂർഷീൽഡ് ഇമ്മ്യൂണി​റ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആനി മാത്യു, റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് പുതുപ്പള്ളി, ഡോ.അജിത പി. കുമാർ, ​റ്റി. പി. പ്രസാദ് തേമ്പള്ളിൽ, ജോസഫ് പള്ളിയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.