കോട്ടയം : സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികളുടെ അവധിക്കാല അലവൻസ് എത്രയും വേഗം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട സംസ്ഥാനത്തെ 25000ത്തോളം പാചകതൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്. ഏപ്രിൽ,മേയ് മാസങ്ങളിൽ ലഭിച്ചിരുന്ന അവധിക്കാല അലവൻസ് അടിയന്തിരമായി അനുവദിക്കണമെന്ന് സ്‌കൂൾ പാചകതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അഡ്വ.വി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാബു കെ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.