ബ്രഹമമംഗലം : യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ കേന്ദ്ര ഓഫീസായി ബ്രഹ്മമംഗലം മാർക്കറ്റിൽ 'രാജീവ് ഭവൻ' പ്രവർർത്തനം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ്ജ്കുട്ടി ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി.സിബിച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് മുഖ്യാതിഥിയായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ, മുൻ പ്രസിഡന്റ് കെ.വി.മനോഹരൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.