വൈക്കം : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച നിർദ്ധന കുടുംബാംഗമായ കെ.പി.എം.എസ് 1353-ാം നമ്പർ വൈക്കം ടൗൺ ശാഖാ അംഗമായ ആശ്രമം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അമൃതയ്ക്ക് യൂണിയന്റെ നേതൃത്വത്തിൽ എൽ. ഇ. ഡി. ടി.വി നൽകി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം അഡ്വ.എ.സനീഷ് കുമാർ ടി.വി കൈമാറി. യൂണിയൻ ജോ.കൺവീനർ പി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.യു. അനിൽ, ട്രഷറർ ബാബു എറയന്നൂർ, യൂണിയൻ കൺവീനർ കെ. അശോകൻ, അഖിൽ കെ.ദാമോദരൻ, ആർ.ബാലചന്ദ്രൻ, ബാബു വടക്കേമുറി, ശ്രീദേവി അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
.