വൈക്കം : കാരുണ്യ ചികിത്സാ സഹായ പദ്ധതി പുനസ്ഥാപിക്കുക, ചികിത്സാ സഹായം മുടങ്ങാതെ നൽകുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനതാദൾ (യു.ഡി.എഫ്) വൈക്കം നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി ഇ. പി. ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. കെ. രാമകൃഷ്ണൻ, എം. സുനിൽകുമാർ, കെ. ജി. അശോകൻ, ലിജോ വർഗ്ഗീസ്, കെ. രേണുക എന്നിവർ പങ്കെടുത്തു.