ചങ്ങനാശേരി : പി.എൻ.പണിക്കരുടെ പേരിൽ ചങ്ങനാശേരിയിൽ സംസ്ഥാന സർക്കാർ സ്മാരകം നിർമിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് സ്മൃതിദീപം തെളിയിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ വിനു ജോബ്, ആലിച്ചൻ തൈപ്പറമ്പിൽ, ജെയിംസ് ജോസഫ്, സിബി മുക്കാടൻ,ചെറിയാൻ നെല്ലുവേലിൽ, കുര്യൻ സെബാസ്റ്റ്യൻ, കുരിശിങ്കപറമ്പിൽ, സോജൻ മണക്കുന്നേൽ എന്നിവർ പങ്കെടുത്തു.