kpms

ചങ്ങനാശേരി : കെ.പി.എം.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 79-ാമത് ചരമ വാർഷികം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് പ്രസാദ് ഇത്തിത്താനം ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രകാശ് വാഴപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.കെ.ബിജുക്കുട്ടൻ, ഖജാൻജി കെ.കെ.ശശികുമാർ, അസി.സെക്രട്ടറിമാരായ അനിൽ വെട്ടിത്തുരുത്ത് , ബോബൻ തുരുത്തി, മഹിളാ ഫെഡറേഷൻ യൂണിയൻ സെക്രട്ടറി ഷീജ അഭിലാഷ്, പഞ്ചമി യൂണിയൻ കോ ഓർഡിനേറ്റർ ശരണ്യ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.