ചങ്ങനാശേരി : തെങ്ങണാ ഗുഡ്ഷെപ്പേർഡ് സ്കൂളിൽ ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി 'ദൂരെയാണെങ്കിലും ചാരെയുണ്ട്" എന്ന പേരിൽ ടെലികൗൺസിലിംഗ് ആരംഭിച്ചു. ലോക്ഡൗൺ കാലത്തെ സമ്മർദ്ദങ്ങളിൽ നിന്നും, പിരിമുറുക്കത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് മോചനം നൽകുകയാണ് പരിപാടിയുടെ ഉദ്ദേശമെന്ന് മാനേജർ ഡോ.റൂബിൾ രാജ് പറഞ്ഞു. ടെലികൗൺസിലിംഗിന്റെ സേവനം എല്ലാ പ്രവൃത്തി ദിനങ്ങളിലും ഒരു നിശ്ചിത സമയത്ത് വിദ്യാർത്ഥികൾക്ക് പ്രായോജനപ്പെടുത്താം. സ്കൂൾ കൗൺസിലേഴ്‌സായ സിജോ ഫ്രാൻസിസ്, ശ്രീജിത്ത് നായർ, സോണിയ ജോർജ്ജ്, ശില്പ എ.എസ് എന്നിവരുടെ സേവനം ലഭിക്കും.