പാലാ : ഇടപ്പാടി അരീപ്പാറ ഗവ.സ്‌കൂളിൽ നിന്ന് വിക്ടേഴ്‌സ് ചാനലിൽ ഒന്നാം ക്ലാസിലെ ഇംഗ്ലീഷ് 'ഫസ്റ്റ്ക്ലാസ്' ആക്കി മനോഹരമായവതരിപ്പിച്ച ലക്ഷ്മി പ്രിയ ടീച്ചർക്ക് അഭിനന്ദനം. വെള്ളിയാഴ്ച രാവിലെ 10.30നായിരുന്നു ക്ലാസ്. തുടർന്ന് വരുന്ന രണ്ടുവെള്ളിയാഴ്ചകളിൽക്കൂടി അടുത്ത ഭാഗങ്ങളുടെ സംപ്രേക്ഷണവും പുന:സംപ്രേക്ഷണമുണ്ടാകുമെന്ന് ഹെഡ്മാസ്റ്റർ സജി ഫ്രാൻസിസ് അറിയിച്ചു. ജില്ലയിൽ നിന്ന് ഫസ്റ്റ് ബല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അദ്ധ്യാപികയാണ് ഇവർ.
പഞ്ചായത്ത് മെമ്പർ ബീനാ സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സാബു തോമസ് ഉദ്ഘാടനം ചെയ്തു. ഭരണങ്ങാനം പഞ്ചായത്ത് മെമ്പർമാരായ മാത്തുക്കുട്ടി മാത്യു, ട്രീസാ സെബാസ്റ്റ്യൻ, അൽഫോൻസാ ജോസ്, ജോസ് പിണക്കാട്ട്, സജി ഫ്രാൻസിസ്, ഡോ.ടോം മാത്യു കളപ്പുര, ബേബി ജോസഫ് ആനപ്പാറ,ഡോ.രാജു ഡി.കൃഷ്ണപുരം എന്നിവർ പ്രസംഗിച്ചു.