കോട്ടയം : പ്രവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ പറഞ്ഞു. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് എയർപോർട്ടിന് സമീപം തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങൾ ആരംഭിച്ച് കൊവിഡ് പരിശോധന നടത്താനുളള ക്രമീകരണം ചെയ്താൽ സമൂഹവ്യാപനം ഉണ്ടാകുകയില്ലെന്നും അദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ തിരുവഞ്ചൂരിന്റെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന ഉപവാസ സത്യാഗ്രഹ സമരം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എം.എൽ.എ, എൻ. ജയരാജ് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് , ടോമി കല്ലാനി, പി.ആർ.സോന, ലതികാ സുഭാഷ്, അസ്സീസ് ബഡായ്, സജി മഞ്ഞക്കടമ്പിൽ, വി.ജെ.ലാലി,, പി.എസ്.രഘുറാം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.