stud

കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്ക് ശ്രവണസഹായി വിതരണം ചെയ്യുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബെറ്റി റോയി, അനിതാ രാജു, പി. സുഗതൻ, ജയേഷ് മോഹൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി.ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.