രാമപുരം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പിഴക് യുവജന കൂട്ടായ്മയായ ഒരുമ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ പിഴക് പാലം ജംഗ്ഷനോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥത്ത് തരിശുനില കൃഷിക്ക് തുടക്കം കുറിച്ചു. പിഴക്ബംഗ്ലാംകുന്നിലെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച കാർഷിക ക്ലബ്ബ് പാട്ടത്തിനെടുത്ത സ്ഥലത്താണ് വാഴ, വെള്ളിരി, ചീനി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നത്. ഇതോടൊപ്പം ബംഗ്ലാംകുന്ന് ഭാഗത്ത് തരിശു കിടന്ന അരയേക്കർ സ്ഥലത്ത് കപ്പ കൃഷിയും ആരംഭിച്ചു. തരിശു നിലകൃഷിയുടെ ഉദ്ഘാടനം സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കടനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. അഗസ്റ്റ്യൻ ഇടശ്ശേരി, പിഴക് ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് ജോയി വള്ളിയിൽ, ജോസ് തോട്ടുങ്കൽ, കെ.ഒ. രഘുനാഥ്, രാജപ്പൻ പെരികനാനി, ഷിബി ഒട്ടുവഴിക്കൽ, സംഘം പ്രസിഡന്റ് ജോജി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.