
അടിമാലി. ഭൂമി വാങ്ങി നൽകാമെന്ന് ധരിപ്പിച്ച് രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുഞ്ചിതണ്ണി ഡോബിപാലം പാറയിൽ ജിബിൻ ജോസ് (25) ആണ് കീഴടങ്ങിയത്. കേസിലെ നാലാം പ്രതിയായി ഇയാൾ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെ അടിമാലി സ്റ്റേഷനിൽഎത്തി കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ നവംബർ 27 നാണ് കേസിനാസ്പദമായ സംഭംവം നടന്നത്. പള്ളിവാസലിൻ ഭൂമി വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് രാജസ്ഥാൻ സ്വദേശിയും എറണാകുളത്ത് കംപ്യൂട്ടർ വ്യാപാരം നാത്തുന്ന ദീപക്കിൽ നിന്നാണ് എട്ടംഗസംഘം പണം തട്ടിയത്.ഇതുമായി ബന്ധപ്പെട്ട് 7 പ്രതികളെ നേരത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുകയും 22.25 ലക്ഷം രൂപ പിടിച്ചെടുക്കുകയു ചെയ്തിരുന്നതായി അടിമാലി സി.ഐ അനിൽ ജോർജ് എസ്.ഐ. സി.ആർ സന്തോഷ് എന്നിവർ പറഞ്ഞു