പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ വാർഷിക ധനകാര്യ പത്രിക അംഗീകരിക്കുന്നതിനായി ഇന്നലെ ചേർന്ന കമ്മിറ്റിയിലും പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് തീരുമാനമായില്ല. ഇത് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ മാസം 25നും 29 നും കമ്മിറ്റി ചേർന്നെങ്കിലും ബഹളത്തെ തുടർന്ന് പിരിച്ചു വിടുകയായിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന പഞ്ചായത്തിന് നല്കിയ കിറ്റുകൾ മെമ്പർമാരുമായി ആലോചിക്കാതെ സി.പി.എം ഘടകങ്ങൾ വഴി വിതരണം ചെയ്തതിനെ പ്രതിപക്ഷം എതിർത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ഔദ്യോഗിക വോളണ്ടിയർമാർ വഴിയാണ് കിറ്റുകൾ വിതരണം ചെയ്തതെന്നായിരുന്നു പ്രസിഡന്റിന്റെ വാദം. ഇന്നലെയും വിഷയം ചർച്ചയ്ക്ക് വന്നതോടെ കമ്മറ്റി ബഹളമയമായി. പ്രതിപക്ഷത്തെ 11 അംഗങ്ങൾ എതിർത്തപ്പോൾ ഭരണപക്ഷത്തെ 9 പേർ അനുകൂലിച്ചു.