അടിമാലി.അടിമാലിയിലും പരിസരത്തും സ്ഥിരം മോഷണം നടത്തിവന്നയാളെ ക്ഷേത്രം ഭാരവാഹികൾ പുടികൂടി. അടിമാലി ശാന്തഗിരി ക്ഷേത്രം കാണിക്കവഞ്ചിയിൽ നിന്ന് മോഷണം നടത്തി കൊണ്ടിരുന്ന അവസരത്തിൽ ക്ഷേത്ര ഭാരവാഹികൾ പ്രതിയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു..കറുകുറ്റി സ്വദേശി തോമസ്സാ (50)ണ് പി ടിയിലായത്. കഴിഞ്ഞ അഞ്ച് ദിവസമായി സ്ഥിരമായി വെളുപ്പിന് രണ്ട് മണിക്ക് എത്തി ഭണ്ഡാരത്തിനുള്ളിലേക്ക് പോകാത്ത പൈസ മോഷണം നടത്തുന്ന ആളെ ക്ഷേത്രത്തിന്റെ സി.സി.ടി വി യിൽ കാണുകയുണ്ടായി.ഇതിനെ തുടർന്ന് ഇന്നലെ രാത്രി കള്ളനെ പിടികൂടുന്നതിനായി ക്ഷേത്രം ഭാരവാഹികളായ വിദ്യാധരൻ, നളന്ദ റജി എന്നിവരുടെ നേതൃത്വത്തിൽ കാവൽ ഇരിക്കുകയായിരുന്നു. പുലർച്ച 3.30 ന് ഇയാൾ സൈക്കിളിൽ എത്തി ഭണ്ഡാരത്തിൽ നിന്നും പൈസ മോഷ്ടിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ വീടുകളിൽ നിന്ന് ദിവസേന സൈക്കിൾ മോഷ്ടിച്ച് അതിൽ കറങ്ങിയാണ് മോഷണം നടത്തുക.ഇയാൾ മാനസിക രോഗിയാണെന്ന് പൊലിസ് പറയുന്നു.. ഇയാളെ തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
.