കിടങ്ങൂർ : കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ഷിജി ജോമോനെ തിരഞ്ഞെടുത്തു. 14ാം വാർഡ് മെമ്പറാണ്. കേരള കോൺഗ്രസ് എമ്മിലെ 5 അംഗങ്ങളുടെയും കോൺഗ്രസിലെ 3 അംഗങ്ങളുടേയും പിന്തുണയിലാണ് ഷിജി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ധാരണ പ്രകാരം രാജിവച്ചൊഴിയാൻ തയ്യാറാവാതിരുന്നതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട
മുൻപ്രസിഡന്റ് ഷൈബിമാത്യു വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൽ.ഡി.എഫിനും ബി.ജെ.പിയ്ക്കും സ്ഥാനാർത്ഥികളില്ലായിരുന്നു.