അടിമാലി. വ്യാപാരികളെ കൊള്ളയടിച്ചു കൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് തുക ഈടാക്കുന്ന നിലാപാട് കോ വിഡ് കാലത്ത് സ്വീകരിച്ച നിലപാടുകൾക്കെതിരെ അടിമാലി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 മുതൽ കെ.എസ്.ഇ.ബി. അടിമാലി സെക്ഷൻ ഓഫിസിന് മുൻപിൽധർണ്ണാ സമരം നടത്തുന്നു. യൂണിറ്റ് പ്രസിഡന്റ് പി.എം. ബേബിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം വ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ.ദിവാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് 6.30ന് സ്ഥാപനങ്ങളിലെ ലൈറ്റുകൾ 6.30 ന് അണച്ച് മെഴുകുതിരി കത്തിച്ച് പ്ലേ കാർഡുകളുമായി സ്ഥാപനങ്ങൾക്ക് മുൻപിൽ നിന്ന് വ്യാപാരികൾ പ്രതിഷേധിക്കും