വൈക്കം : തലയാഴം കൃഷിഭവൻ സംയോജിത കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 5 സെന്റ് മുതൽ രണ്ടര ഏക്കർ വരെയുള്ളവർക്ക് അപേക്ഷിക്കാം. 5 സെന്റ് മുതൽ 30 സെന്റ് വരെ 30,000 രൂപയും, 21 സെന്റുമുതൽ 40 സെന്റ് വരെ 40,000 രൂപയും, 41 സെന്റ് മുതൽ രണ്ടര ഏക്കർ വരെ 50,000 രൂപയും ലഭിക്കും. ഒരു കറവപ്പശു നിർബന്ധം. കൃഷി, മൃഗസംരക്ഷണം, മൽസ്യകൃഷി, ജല സംരക്ഷണം എന്നിവ സംയോജിപ്പിച്ച് ചെയ്യണം. ഫോൺ 8606069680.