blood

കോട്ടയം : ലോകരക്തദാനദിനത്തിന്റെ ഭാഗമായി ആർ.ഐ.ബി.കെ (റെഡ് ഈസ് ബ്ലഡ് കേരള ) കോട്ടയം യൂണിറ്റിന്റെ രക്തദാനക്യാമ്പും, സ്ത്രീ ജ്വാല യൂണിറ്റും ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ബിൻസി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.സ്വപ്ന, ആർദ്രം മിഷൻ കോ-ഓർഡിനേറ്റർ ഡോ.അജയ് മോഹൻ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി.ജെ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ്, അനൂപ് ചന്ദ്രൻ, റഹിൽ, സെബിൻ, നിജ, ബിമിഷ, രാജകുമാരി, നിമിഷ തുടങ്ങിയവർ പങ്കെടുത്തു.