കോട്ടയം : കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ സഹകരണത്തോടെ വെളിയന്നൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വായനാപക്ഷാചരണത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പുസ്തകം സമ്മാനിക്കും.
പദ്ധതി റിസർച്ച് ചെയർപേഴ്‌സൺ നിഷ ജോസ് ഉദ്ഘാടനം ചെയ്‌തു.വെളിയന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി പുതിയിടം അദ്ധ്യക്ഷത വഹിച്ചു. സിറിയക് ചാഴികാടൻ, പഞ്ചായത്ത് മെമ്പർ ജിൻസൺ പെരുന്നിലം, ജോമോൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.