കോട്ടയം: അശാസ്ത്രീയമായ വൈദ്യുതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 180 യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വൈദ്യുതി ഓഫിസുകൾക്കു മുന്നിൽ ധർണ നടത്തി. ജില്ലാതല ഉദ്ഘാടനം കോട്ടയം ഇലക്ട്രിസിറ്റി മേജർ സെക്ഷൻ ഓഫിസിനു മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസുകുട്ടി സമരം ഉദ്ഘാടനം ചെയ്തു. എ.കെ.എൻ പണിക്കർ, എം.കെ ഖാദർ, കെ.പി ഇബ്രാഹീം, സുരേഷ് ബൃന്ദാവൻ എന്നിവർ പ്രസംഗിച്ചു.