കോട്ടയം : സ്വന്തമായി ടി.വിയില്ലാത്ത നിർദ്ധന വിദ്യാർത്ഥികൾക്ക് അഭയം ചാരിറ്റബിൾ സൊസൈറ്റി 100 ടി.വി നൽകി. സി.പി.എം ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ അഭയം രക്ഷാധികാരി വൈക്കം വിശ്വൻ, ചെയർമാൻ വി.എൻ.വാസവൻ ,സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ ചേർന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി.ആർ ഷൈലയ്ക്ക് ടി.വി കൈമാറി. അർഹരായകുട്ടികളെ കണ്ടെത്തി ടി.വി വിതരണം ചെയ്യുമെന്ന് വി.എൻ വാസവൻ അറിയിച്ചു. സി.പി.എം അനുകൂല സർവീസ് സംഘടനകളും വർഗ ബഹുജന സംഘടനകളുമാണ് ടി.വി വാങ്ങി നൽകിയത്.