കോട്ടയം : ജില്ലയിൽ ഇന്നലെ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6 പേർ വിദേശത്ത് നിന്നും, 5 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കുവൈറ്റ്, റിയാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും വന്ന മൂന്നുപേർക്ക് വീതവും മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രണ്ടുപേർക്കുമാണ് രോഗം ബാധിച്ചത്. റിയാദിൽ നിന്ന് കെയർടേക്കർക്കൊപ്പം എത്തിയ പത്തും ആറും വയസുള്ള കുട്ടികളും ഡൽഹിയിൽ നിന്നെത്തി ഒന്നിച്ച് ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന നഴ്‌സുമാരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ 9 പേർ വീട്ടിലും 2 പേർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ 9 പേരെ പാലാ ജനറൽ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവർ

ജൂൺ 16 ന് ഡൽഹിയിൽ നിന്നെത്തിയ മണിമല സ്വദേശിനിയായ നഴ്‌സ് (23)

ഇവർക്കൊപ്പം ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വയനാട് സ്വദേശിനിയായ നഴ്‌സ്(24)
ജൂൺ 8 ന് റിയാദിൽ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിയായ ആൺകുട്ടി (10)

റിയാദിൽ നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആൺകുട്ടിയുടെ സഹോദരി (6)

 ജൂൺ 11ന് കുവൈറ്റിൽ നിന്ന് എത്തിയ ഈരാറ്റുപേട്ട സ്വദേശി (51)

ജൂൺ 13 ന് റിയാദിൽ നിന്ന് എത്തിയ മണിമല സ്വദേശി (30)

ജൂൺ 9 ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കരിക്കാട്ടൂർ സ്വദേശിനി (26)

ജൂൺ 14 ന് കുവൈറ്റിൽ നിന്ന് എത്തിയ മാന്തുരുത്തി സ്വദേശി (46)
മേയ് 29 ന് മുംബയിൽ നിന്ന് എത്തിയ കറുകച്ചാൽ സ്വദേശി (25)
ജൂൺ 12 ന് കുവൈറ്റിൽ നിന്ന് എത്തിയ എരുമേലി സ്വദേശി (38)

ജൂൺ 9 ന് ഡൽഹിയിൽ നിന്ന് എത്തിയ നീണ്ടൂർ സ്വദേശി (30)