അടിമാലി: സഹകരണ ബാങ്ക് വായ്പ നൽകിയതിൽ വൻ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഭരണ സമിതിക്കെതിരെ സി.പി.എം ബാങ്കിന്റെ മുമ്പിൽ റിലേ ധർണ ആരംഭിച്ചു. ഏരിയാ സെക്രട്ടറി ടി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.ഡി. ഷാജി അദ്ധ്യക്ഷനായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കർഷകർക്കായി പ്രഖ്യാപിച്ച എസ്.എൽ.എഫ് വായ്പാ വിതരണത്തിൽ വ്യാപകമായ ക്രമക്കേടും അഴിമതിയുമാണ് നടന്നതെന്നാണ് സി.പി.എം ആരോപണം. കോടികളുടെ ക്രമക്കേടിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രക്ഷോഭം.