പൊൻകുന്നം: ഡിജിറ്റൽ പഠനത്തിൽ കൈത്താങ്ങായി കൂടെയുണ്ട് എന്ന യൂത്ത്‌കോൺഗ്രസ് പദ്ധതിയിൽ ലാപ് ടോപ് വിതരണം ചെയ്തു. ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ വിതരണം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ,പി.സതീഷ്ചന്ദ്രൻ നായർ,പി.എൻ.ദാമോദരൻപിള്ള,സനോജ് പനക്കൽ, ടി.കെ.ബാബുരാജ്, അഭിലാഷ്ചന്ദ്രൻ,സി.ജി.രാജൻ, സുരേഷ് ടി.നായർ, നിസാർ അബ്ദുള്ള, എബിൻപയസ്, അനന്തകൃഷണൻ,ഗ്രാമപഞ്ചായത്തംഗം പി.സി.റോസമ്മ എന്നിവർ നേതൃത്വം നൽകി.