ഇളങ്ങുളം: പി.പി.റോഡിൽ നാലാംമൈൽ കവലയിൽ ഉടമയുടെ വീടിനടുത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യബസിൽ മിനിലോറി ഇടിച്ചു.ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം. സെന്റ് അൽഫോൻസാ ബസിലാണ് ചെറുവള്ളി സ്വദേശിയുടെ മിനിലോറി ഇടിച്ചത്. ബസിസിനും മിനിലോറിക്കും നാശനഷ്ടമുണ്ട്. പാലാ ഭാഗത്തുനിന്ന് കയറ്റം കയറി വന്ന വാഹനമാണ് ബസിലിടിച്ചത്.