കോ​ട്ട​യം​:​ ​മീ​ന​ച്ചി​ലാ​റ്റി​ൽ​ ​നി​ന്ന് ​മീ​ന​ന്ത​റ​യാ​റ്റി​ലേ​ക്ക് ​ജ​ല​മെ​ത്തി​ക്കു​ന്ന​ ​മ​ട​യ്ക്ക​ൽ​ ​തോ​ട്ടി​ലെ​ ​ലി​ഫ്റ്റ് ​ഇ​റി​ഗേ​ഷ​ൻ​ ​പ​ദ്ധ​തി​ ​പൂ​ർ​ത്തി​യാ​കു​ന്നു.​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യ​ ​പ​മ്പ്ഹൗ​സി​ൽ​ ​മോ​ട്ടോ​ർ​ ​സ്ഥാ​പി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​ ​മ​ഴ​ക്കാ​ലം​ ​ക​ഴി​യു​ന്ന​തോ​ടെ​ ​പ​ദ്ധ​തി​ ​നാ​ടി​ന് ​സ​മ​ർ​പ്പി​ക്കും. നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ത​റ​ക്ക​ല്ലി​ട്ട​ത് ​ജ​ല​വി​ഭ​വ​ ​മ​ന്ത്രി​ ​കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി​യാ​യി​രു​ന്നു.​ ​അ​ഡ്വ.​കെ​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​നേ​ത്യ​ത്വ​ത്തി​ലു​ള്ള​ ​ജ​ന​കീ​യ​ ​കൂ​ട്ടാ​യ്മ​യും​ ​ഇ​റി​ഗേ​ഷ​ൻ​ ​വ​കു​പ്പും​ ​ചേ​ർ​ന്ന് ​മീ​ന​ന്ത​റ​യാ​ർ​ ​ന​വീ​ക​രി​ച്ചി​രു​ന്നു. മൂ​ന്ന് ​വ​ർ​ഷം​ ​കൊ​ണ്ട് ​മീ​ന​ന്ത​റ​യാ​റ്റി​ലേ​ക്ക് ​ജ​ല​മെ​ത്തി​ക്കു​ന്ന​ 150​ ​കി​ലോ​മീ​റ്റ​റോ​ളം​ ​വാ​ച്ചാ​ലു​ക​ളും​ ​തോ​ടു​ക​ളു​മൊ​ക്കെ​ ​മീ​ന​ച്ചി​ലാ​ർ​ ​മീ​ന​ന്ത​റ​യാ​ർ​ ​കൊ​ടു​രാ​ർ​ ​പു​ന​ർ​ ​സം​യോ​ജ​ന​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ജ​ന​കീ​യ​ ​കൂ​ട്ടാ​യ്മ​യാ​ണ് ​ന​വീ​ക​രി​ച്ച​ത്. പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​നി​ര​വ​ധി​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​തി​ജീ​വി​ച്ച് ​യ​ന്ത്ര​സ​ഹാ​യ​ത്താ​ലാ​ണ് ​ജ​ല​വ​ഴി​ക​ൾ​ ​വീ​ണ്ടെ​ടു​ത്ത​ത്.