നെച്ചിപ്പുഴൂർ: ദേശീയ വായനശാലയുടെ ഓൺലൈൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മാണി.സി കാപ്പൻ എം.എൽ.എ നിർവഹിക്കും. പഠനകേന്ദ്രത്തിന് ആവശ്യമായ ടി.വി. കരൂർ ഗ്രാമപഞ്ചായത്തും പ്രൊഫ .പി.രവീന്ദ്രനാഥ് ദർശനയും ചേർന്ന്‌ സംഭാവന ചെയ്തു. യോഗത്തിൽ കരൂർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാലകൃഷ്ണൻ,മെമ്പർമാരായ എൻ. സുരേഷ്,രാജേഷ്,ജയകുമാർ,വായനശാല പ്രസിഡന്റ് പി.എൻ സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും