കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോക്കളെ പരിപാലിക്കുന്നതിൽ ദേവസ്വം ബോർഡ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഭക്തരുടെ വിശ്വാസത്തോട് നീതി പുലർത്തിക്കൊണ്ട് ആധുനിക രീതിയിലുള്ള ഗോശാല പണിത് കാളകളെയും പശുക്കളെയും സംരക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.